മലയാളത്തിലെ ന്യൂസ് യൂട്യൂബ് ചാനലുകളില്‍ ഏറ്റവും കൂടുതല്‍ വ്യൂസ് ഉള്ള ചാനലാണ് മനോരമന്യൂസ്. 1144 കോടി വ്യൂസാണ് ഇതുവരെ മനോരമന്യൂസ് ചാനലിന് ലഭിച്ചത്. അഞ്ചുലക്ഷത്തി പതിനോരായിരം വീഡിയോകള്‍ മനോരമന്യൂസ് യൂട്യൂബ് ചാനലില്‍ ഉണ്ട്. കഴിഞ്ഞ ഒരുപതിറ്റാണ്ടിലേറെയായി കേരളത്തിന്‍റെയും ഇന്ത്യയുടെയും ഈ ലോകത്തിന്‍റെയും ചരിത്രത്തിനൊപ്പം ചരിത്രത്തിന്‍റെ സാക്ഷിയായാണ് മനോരമന്യൂസ് യൂട്യൂബ് ചാനല്‍ യാത്ര ചെയ്തത്.
ഇക്കാലയളവില്‍ നടന്ന എല്ലാ ചരിത്രസംഭവങ്ങളുടെയും വിശദമായ വിഡിയോകള്‍ ചാനലില്‍ ഉണ്ട്. ഒപ്പം എക്സ്പ്ലെയിനറുകള്‍, എന്‍റര്‍ടെയ്ന്‍മെന്‍റ് വിഡിയോകള്‍, ഹെല്‍ത്ത് ടിപ്സ്, ലൈഫ് സ്റ്റൈല്‍, അഭിമുഖങ്ങള്‍, ടിവി ഷോകള്‍ എന്നുവേണ്ട എല്ലാത്തരം വിഡിയോ കണ്ടന്‍റും യൂട്യൂബിന്‍റെ കമ്യൂണിറ്റി ഗൈഡ്‌ലൈനും പകര്‍പ്പവകാശ മാര്‍ഗരേഖയും പൂര്‍ണമായി പാലിച്ചുകൊണ്ട് പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിക്കുന്നു.
24 മണിക്കൂറും വാര്‍ത്തകള്‍ തല്‍സമയം പ്രേക്ഷകരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന മനോരമന്യൂസ് ലൈവ് സ്ട്രീമും നമ്മുടെ യൂട്യൂബ് ചാനലിന്‍റെ കോടിക്കണക്കിന് പ്രേക്ഷകരുടെ ഇഷ്ട ഡെസ്റ്റിനേഷന്‍ ആക്കുന്നു. എവിടെയായാലും എപ്പോഴായാലും ഒരു മൊബൈല്‍ ഫോണ്‍ കൈവശമുണ്ടെങ്കില്‍ ഏറ്റവും വിശ്വസനീയമായ വാര്‍ത്തകളും മനോഹരമായ വിഡിയോ കണ്ടന്‍റും മുന്നിലെത്തും എന്നതാണ് ഓരോ നിമിഷവും കൂടുതല്‍ കൂടുതല്‍ ആളുകളെ മനോരമന്യൂസ് യൂട്യൂബ് ചാനലിലേക്ക് എത്തിക്കുന്നതും അടുപ്പിക്കുന്നതും.