സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തിലെ വിവിധ മേഖലകളിലെ ആളുകളുമായി നടത്തുന്ന ജില്ലാതല മുഖാമുഖം ഇന്ന്. കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ രാവിലെ 10.30 ന് മുഖാമുഖം തുടങ്ങും.
ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പി രാജീവ് അധ്യക്ഷനാകും. ഭാവിയിലെ വികസനത്തിനായി വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുക, പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യോഗത്തിൽ വിവിധ മേഖലകളിൽ നിന്നായി ക്ഷണിക്കപ്പെട്ട 500 പേർ പങ്കെടുക്കും.
നവകേരളത്തിനായി ഇടതുബദൽ എന്ന മുദ്രാവാക്യമുയർത്തിയുള്ള മഹാറാലി ഇന്ന് വൈകിട്ട് അഞ്ചിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും. എൻ്റെ കേരളം പ്രദർശന വിപണന മേള 17 മുതൽ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കും. വികസന നേട്ടങ്ങളുടെ നാൾ വഴികളും, സേവനങ്ങളും നേരിട്ടറിയാനാകും വിധം 251 സ്റ്റാളുകൾ ഉണ്ടാകും. 23 വരെയാണ് മേള