murmu-sabarimala

രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ ശബരിമല സന്ദർശനത്തിന്റെ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കലക്ടർ വിളിച്ച യോഗം ഇന്ന്. പൊതുമരാമത്ത്, പൊലീസ്, ദേവസ്വം ബോർഡ് വകുപ്പുകളുടെ ഉദ്യോഗസ്ഥർ പങ്കെടുക്കും. ഈ മാസം 19ന് രാഷ്ട്രപതി എത്തും എന്നാണ് അറിയിപ്പ്. 

ഹെലികോപ്റ്ററിൽ നിലയ്ക്കലിൽ ഇറങ്ങി വാഹനമാർഗ്ഗം പമ്പയിൽ എത്തും. 18, 19 തീയതികളിലെ ബുക്കിങ് ദേവസ്വം ബോർഡ് ഒഴിവാക്കി. രണ്ടുമാസത്തോളമായി രാഷ്ട്രപതിയുടെ വരവ് പ്രതീക്ഷിച്ച് ശബരിമലയിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.

ENGLISH SUMMARY:

The Pathanamthitta District Collector has called a meeting today to discuss the arrangements for President Draupadi Murmu's visit to Sabarimala. Officials from the Public Works, Police and Devaswom Board departments will participate. It has been announced that the President will arrive on the 19th of this month.