റാപ്പര്‍ വേടനെ അനുകൂലിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. വേടന്‍റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെയെന്ന് വേടന്‍റെ ചിത്രം പങ്കുവച്ച് ഗീവർഗീസ് മാർ കൂറിലോസ് കുറിച്ചു. വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോഴും ലഹരിക്കെതിരെ ശക്തമായ നിലപാടാണ് തനിക്കുള്ളതെന്നും ഗീവർഗീസ് മാർ കൂറിലോസ് കുറിച്ചു.
അതേസമയം വേടന്‍ കഴുത്തിലണിഞ്ഞിരുന്ന പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് വേടൻ കോടതിയിൽ തെളിയിക്കണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഏഴുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ വേടനെതിരെ ചുമത്തിയിട്ടുണ്ട്. വനംവകുപ്പ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗീവർഗീസ് മാർ കൂറിലോസിന്‍റെ കുറിപ്പ്
മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കു പോലും ജാതിയുള്ള നാട്! വേടന്റെ “കറുപ്പിന്റെ ” രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്, വേടന്റെ “വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള ” കലാവിപ്ലവം തുടരട്ടെ