തെരുവുനായയെ ദത്തെടുത്ത് റാപ്പർ വേടൻ . തൃശൂർ അടാട്ട് പഞ്ചായത്തിന്‍റെ തെരുവുനായ പുനരധിവാസ പദ്ധതിയിലാണ് ദത്തെടുത്തത്. 

പെൺകുഞ്ഞായ നായക്കുട്ടിയെ ദത്തെടുക്കാൻ വേടൻ എത്തി . വേടന്‍റെ വീട്ടിൽ ഒരു നായയുണ്ട് .പേര് ബുദ്ധൻ എന്നാണ്. പുതിയ നായക്കുഞ്ഞിന് എന്ത് പേരിടുമെന്ന ആൾക്കൂട്ടത്തോട് വേടൻ ചോദിച്ചു. അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ്   അനിൽ അക്കര പറഞ്ഞ പേര് പൗർണമി എന്നായിരുന്നു.. ബുദ്ധന് കൂട്ടായി പൗർണമി വരട്ടെ . നായകൾക്ക് രണ്ടക്ഷരത്തിലുള്ള പേരാണ് നല്ലതെന്ന് വേടന്‍റെ മറുപടി. പിന്നാലെ ആൾക്കൂട്ടത്തിൽ നിന്ന് പേര് വന്നു. ജാനു . നായക്കുഞ്ഞിനെ ജാനുവെന്ന് വിളിച്ചു. 

വിദേശയിനം നായകൾ നാട്ടിൽ വന്നപ്പോൾ നമ്മുടെ നായ്ക്കളെ നമ്മൾ മറന്നുവെന്ന് വേടൻ അഭിപ്രായപ്പെട്ടു.

 

 

 

തൃശൂർ പുഴയ്ക്കൽ റിവർ വില്ലേജിലായിരുന്നു നായകൾക്കായി ഷെൽട്ടർ. 

 

 

 അടാട്ട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന തെരുവ് നായകളെ സംരക്ഷിക്കുന്ന കാവൽ പദ്ധതിയാണിത്. നായകളെ ദത്തെടുക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട് .

Rapper Vedan adopted a stray puppy as part of the Athatt Panchayat's stray dog rehabilitation project: