കഞ്ചാവ് പിടികൂടിയ സംഭവത്തോടെ വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ് ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍. വേടന്‍റെ ശരിക്കുമുള്ള പേര് ഹിരണ്‍ ദാസ് മുരളിയെന്നാണ് . 25-ാം വയസ്സിലാണ് വേടന്‍ തന്റെ ആദ്യ മ്യൂസിക് വീഡിയോ പുറത്തിറക്കുന്നത്. ആദ്യ വീഡിയോ തന്നെ സംഗീതപ്രേമികള്‍ ഏറ്റെടുത്തു. വേടന്റെ പാട്ടുകള്‍ പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് സിനിമ പാട്ടുകള്‍ പാടിയതോടെ വേടന്‍റെ സ്വീകാരത്യയും കൂടി. എന്നാല്‍ ഇതിനിടെ വേടനെതിരെ ലൈംഗികാരോപണവും ഉയര്‍ന്നിരുന്നു. 'വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെന്റ്' എന്ന കൂട്ടായ്മയ വഴിയാണ് ഏതാനും സ്ത്രീകള്‍ വേടനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

മദ്യലഹരിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു ആരോപണം. സുഹൃദ്‌വലയത്തിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് നുണ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന ആല്‍ബത്തിന്റെ ഭാഗമായി  പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് വേടനെതിരെ മീടു ആരോപണം ഉയര്‍ന്നത്. 

ആരോപണങ്ങള്‍ക്ക് പിന്നാലെ വേടന്‍ മാപ്പു പറഞ്ഞിരുന്നു. മാപ്പ് ചോദിച്ചുകൊണ്ടുള്ള വേടന്റെ പോസ്റ്റിന് നടി പാര്‍വതി തിരുവോത്ത് ലൈക്ക് ചെയ്തത്‌ വിവാദമായി. തുടര്‍ന്ന് ലൈക്ക് പിന്‍വലിച്ച് പാര്‍വതി മാപ്പ് പറഞ്ഞു.അടുത്തിടെ സംഗീത പരിപാടികള്‍ക്കിടെ വേടന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

ENGLISH SUMMARY:

Rapper Vedan, whose real name is Hiran Das Muraly, is back in the spotlight after cannabis was found at his flat. This comes after his past involvement in the #MeToo movement, where several women accused him of sexual harassment. Vedan, who debuted with a popular music video at the age of 25, gained significant fame in the music industry and later in the film industry through his songs. His political-themed songs also garnered wide approval. However, the recent controversy over the cannabis seizure has sparked further debates, and Vedan has apologized for his past mistakes, including the allegations of sexual harassment