പ്ലസ്‌വൺ വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച 20കാരൻ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. മേനംകുളം ആറ്റരികത്ത് വീട്ടിൽ രോഷിതിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് 16കാരിയെ അനുനയിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകളും, പീഡന വിവരവും പെൺകുട്ടി തന്നെയാണ് സ്കൂളിൽ വെച്ച് അദ്ധ്യാപികയോട് തുറന്ന് പറഞ്ഞത്.
തുടർന്ന് സ്കൂൾ അധികൃതർ തന്നെ മുൻകൈയെടുത്താണ് കഴക്കൂട്ടം പൊലീസിൽ വിവരം അറിയിച്ചത്. അസിസ്റ്റന്റ് കമ്മിഷണർ ചന്ദ്രദാസിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ്. പ്രവീണും സംഘവും ചേർന്നാണ് രോഷിതിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.