വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തത്. എഫ്ഐആറിന്‍റെ പകര്‍പ്പ് ഇന്ന് തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കും.
2015ല്‍ ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. നേരത്തെ പരാതി അന്വേഷണത്തിന് ശേഷം വിജിലന്‍സ് തള്ളിയെങ്കിലും സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.