സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ വിമര്‍ശനവുമായി ചലച്ചിത്രതാരം ഹരീഷ് പേരടി. സിനിമാ മേഖലയിലെ ലഹരി ഉപയോഗം വാര്‍ത്തകളില്‍ നിറയുകയാണ്. നമുക്കിടയില്‍ നിന്ന് തന്നെ ആണല്ലോ ഇങ്ങനെ സംഭവിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ വിഷമം ഉണ്ട്.
അഭിനയമാണ് ലഹരി, നാടകമാണ് ലഹരി എന്നൊക്കെ പറഞ്ഞിരുന്ന കാലം കഴിഞ്ഞെന്നും ഹരീഷ് പേരടി കോഴിക്കോട് പറഞ്ഞു. ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട ലഹരിക്കേസിലാണ് ഹരീഷ് പേരടിയുടെ പരോക്ഷ വിമര്‍ശനം. ലഹരിക്കെതിരായ രമേശ് ചെന്നിത്തലയുടെ വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്സ് പരിപാടിയിലായിരുന്നു പ്രതികരണം.