വയനാട്ടിൽ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം മേളയിലെ കലാസാംസ്കാരിക പരിപാടികൾക്ക് ഇന്ന് തുടക്കമാകും.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് മേളയുടെ ആദ്യ രണ്ട് ദിവസങ്ങളിലെ കലാ-സാംസ്കാരിക പരിപാടികൾ മാറ്റിയിരുന്നു. ഏപ്രിൽ 28 വരെ കൽപ്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കുന്ന പ്രദർശന വിപണന മേളയിൽ 200 ലധികം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. രണ്ടാം ദിവസമായ ഇന്ന് വൈകീട്ട് 6.30 ന് ആല്‍മരം ബാന്റിന്റെ മ്യൂസിക്കൽ മ്യൂസിക്കൽ ഷോ നടക്കും