Tourists ride 'Shikara' at the Dal Lake, seen a day after the Pahalgam terror attack, in Srinagar, Wednesday, April 23, 2025. At least 26 people were killed in the terrorist attack in J&K's Pahalgam on Tuesday. (PTI Photo)

Tourists ride 'Shikara' at the Dal Lake, seen a day after the Pahalgam terror attack, in Srinagar, Wednesday, April 23, 2025. At least 26 people were killed in the terrorist attack in J&K's Pahalgam on Tuesday. (PTI Photo)

പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന്  വിനോദസഞ്ചാരമേഖലയില്‍ വീണ്ടും  തിരിച്ചടി. കോവിഡിനുശേഷം വിനോദസഞ്ചാരമേഖല ഉണര്‍വിന്‍റെ പാതയിലേക്ക് വരുന്നതിനിടെയാണ് വീണ്ടം പ്രതിസന്ധി. കേരളത്തില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ യാത്രയ്ക്കായി ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നതും ജമ്മു കാശ്മീര്‍ തന്നെ. 

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കാശ്മീരിലേക്ക് ട്രിപ്പ് പ്ലാന്‍ ചെയ്തവര്‍ കൂട്ടതോടെ യാത്ര റദ്ദ് ചെയ്യുകയാണ്. ഇതോടെ ടൂര്‍ ഓപ്പററ്റേഴ്സ് പ്രതിസന്ധിയിലായി.  വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് നിന്ന്  ജമ്മു കാശ്മീരിലേക്ക് പോകേണ്ടിയിരുന്ന 35 പേരടങ്ങുന്ന സംഘം യാത്ര റദ്ദാക്കിയതോടെ ഒരു പ്രമുഖ ടൂര്‍ ഓപ്പറേറ്റഴ്സിന് നഷ്ടം 16 ലക്ഷം രൂപയാണ്!

ജമ്മു കാശ്മീരിലേക്ക്  മാത്രം ഒരു മാസം നാലും അഞ്ചും ഗ്രൂപ്പ്  ട്രിപ്പുകള്‍ വരെ സംഘടിപ്പിക്കുന്ന ടൂര്‍ ഓപ്പററ്റേഴ്സാണ് കൂടുതല്‍ പ്രതിസന്ധിയിലായത്.  ജമ്മു കാശ്മീരിലേക്ക് മാത്രം അഞ്ചും ആറും ദിവസം നീണ്ടുനില്‍ക്കുന്ന യാത്രകളാണ് വിനോദസഞ്ചാരികള്‍ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ റദ്ദ്  ചെയ്യുന്നത്. 

jammu-and-kashmir-pahalgam

കാശ്മീരിലെ സീസണ്‍ കഴിയാറായതിനാലും കേരളത്തിലെ ചൂടും കാരണവുമാണ് മലയാളികള്‍ കൂടുതലും കാശ്മീര്‍ തെരഞ്ഞെടുക്കാന്‍ കാരണം. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വിമാനടിക്കറ്റുകള്‍ റദ്ദ് ചെയ്യാനും പണം തിരിച്ചുനല്‍കാനും പല എയര്‍ലൈനുകളും അവസരമൊരുക്കിയത് ടൂര്‍ ഓപ്പറേറ്റഴ്സിനും വിനോദസഞ്ചാരികള്‍ക്കും ഒരുപരിധി വരെ ആശ്വാസമാണ്.

ഉത്തരേന്ത്യന്‍ ട്രിപ്പുകള്‍ അനിശ്ചിതത്വത്തില്‍

കാശ്മീര്‍ കഴിഞ്ഞാല്‍ വിനോദസഞ്ചാരികളുടെ  ഇഷ്ട ഡെസ്റ്റിനേഷന്‍ ഡല്‍ഹിയും ആഗ്രയും കുളു– മണാലിയുമാണ്. എന്നാല്‍ പഹല്‍ഗാം സംഭവത്തിനുശേഷം അടുത്തമാസം ബുക്ക് ചെയ്ക ട്രിപ്പുകള്‍ പോലും പലരും ഉപേക്ഷിച്ചു.  നേപ്പാള്‍,  ഭൂട്ടാന്‍ യാത്ര പോലും വേണ്ടെന്നുവെച്ച വിനോദസഞ്ചാരികളുണ്ടെന്ന് ടൂര്‍ ഓപ്പറേറ്റ്ഴ്സ് പറയുന്നു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍  നേപ്പാള്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചതാണ്  വിനോദസഞ്ചാരികള്‍ കാരണമായി പറയുന്നത്. 

indian-army-05

കേരളത്തിനുപ്പുറത്തേക്കുള്ള യാത്രയില്‍ ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്നത് ഗ്രൂപ്പ് പാക്കേജുകളാണ്. 30 മുതല്‍ 40 പേരാണ് ഗ്രൂപ്പിലുണ്ടാവുക. യാത്രടിക്കറ്റും താമസവും ഭക്ഷണവും എന്‍ട്രി ടിക്കറ്റുകളും മറ്റും ഉള്‍പ്പെടുന്നതാണ് ഭൂരിഭാഗം പേരും ടൂര്‍ പാക്കേജുകള്‍ തിരഞ്ഞെടുക്കാന്‍ കാരണം. വിമാനടിക്കറ്റ് ഉള്‍പ്പെടെ 25,000 മുതല്‍ 50,000 രൂപ വരെയാണ് ജമ്മു കാശ്മീരിലേക്കുള്ള യാത്രയ്ക്കായി ടൂര്‍ ഓപ്പറേറ്റ്ഴ്സ് ഈടാക്കുന്നത്. 

തിരിച്ചുവരവിലെ പ്രതിസന്ധി

കോവിഡിനുശേഷമാണ് ആളുകള്‍ പ്രത്യേകിച്ചും മലയാളികള്‍ യാത്രയെ കൂടുതല്‍ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്നാണ് വിനോദസഞ്ചാരമേഖലയിലെ വിദഗദ്ധര്‍ പറയുന്നത്.  ഇഷ്ടപ്പെട്ട് തുടങ്ങിയത്. അന്താരാഷ്ട്ര ട്രിപ്പുകള്‍ വരെ സാധാരണക്കാര്‍ പോലും തിരഞ്ഞെടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ഭീകരാക്രമണം മേഖലയെ വീണ്ടും പ്രതിസന്ധയിലാക്കുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. 

ആഭ്യന്തര ടൂര്‍ പാക്കേജുകള്‍  രണ്ടുവര്‍ഷമായി സീസണ്‍ പോലും നോക്കാതെ വര്‍ധിച്ച സാഹചര്യമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലെ  ടൂര്‍ പാക്കേജ് വഴിയുള്ള തട്ടിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്നടക്കം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം മുന്നറിയിപ്പും നല്‍കിയിരുന്നു. അത്രയ്ക്കും വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുവെന്നാണ്  കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെയിലെ പ്രതിസന്ധി ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി പേരെ ബാധിക്കും

ENGLISH SUMMARY:

The Pahalgam terror attack has once again impacted the tourism industry in Kashmir, with many travelers from Kerala canceling their trips. Tour operators are facing significant losses, with one operator losing ₹16 lakh after a group of 35 tourists from Kozhikode canceled their journey.