അല്‍പം ഉയര്‍ന്ന സ്റ്റേജില്‍ നാടക കലാകാരന്‍മാര്‍. താഴെ ആസ്വാദകര്‍. ഇതില്‍ നിന്ന് വ്യത്യസ്തമാണ് വീട്ടരങ്ങ് എന്ന നാടകാവതരണം. ഞമനേങ്ങാട് തിയറ്റര്‍ വില്ലേജായിരുന്നു വേറിട്ട നാടകം ഒരുക്കിയത്. പത്തു വര്‍ഷം മുമ്പാണ് എന്‍.ടി.വി. ആദ്യമായി ഇത്തരം നാടകാവതരണത്തിന് തുടക്കമിട്ടത്. ശുദ്ധഹാസ്യമാണ് നാടകത്തിന്‍റെ പ്രമേയം. കാഴ്ചക്കാരും അഭിനേതാക്കളും ഒരേനിരപ്പില്‍ വേര്‍തിരിവില്ലാതെ ഇരുന്നു. ഇരുപത് കലാകാരന്‍മാരാണ് നാടകം അവതരിപ്പിച്ചത്.
ശങ്കരേട്ടന്‍റെ വെളിപാടുകൾ" എന്ന നാടകത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിച്ചത് പ്രദീപ് നാരായണനാണ്. സിനിമ താരങ്ങളായ മീനരാജ് പളളുരുത്തിയും രജനി മുരളിയുമാണ് പ്രധാന വേഷത്തില്‍ എത്തിയത്.