തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിയുടെ മരുമകനെ ഹണി ട്രാപ്പിൽ കുടുക്കിയ കേസിൽ ബംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തന്ത്രിയുടെ സഹോദരങ്ങളും മക്കളും ബംഗളൂരൂവിലുള്ള യുവതിയെ ഉപയോഗിച്ച് കെണിയിൽ പെടുത്തുകയായിരിന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇതിനായി 2 കോടി രൂപ ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
ജൂണിലാണ് പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരൻ മരുമകൻ അരുൺ അടക്കമുള്ളവർക്കെതിരെ ബെംഗളൂരു പൊലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തത്. പൂജക്കെതിയെ ബെംഗളുരു സ്വദേശിനിയെ ഭീഷണിപ്പെടുത്തി ക്ഷേത്ര ഗസ്റ്റ് ഹൗസിലും തൃശൂരിലെ വനമേഖലയിലും എത്തിച്ചു പീഡിപ്പിച്ചു വെന്നായിരുന്നു കേസ്. ക്ഷേത്രം സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് ഉണ്ണി ദാമോ ധരന്റെ സഹോദര പുത്രൻ പ്രവീണ ആസൂത്രണം ചെയ്തു നടപ്പക്കിയ ഹണി ട്രാപ്പാണ് കേസെന്നാരോപിച്ചു ഉണ്ണി ദാമോധരന്റെ മകൾ ഉണ്ണിമായ കർണാടക ആഭ്യന്തര മന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയതോടെ കേസ് കീഴ്മേൽ മറിഞ്ഞു.
പീഡനക്കേസിലെ പരാതിക്കാരിയായ ബംഗളുരു സ്വദേശിനി രത്ന ഇവരുടെ സഹായികൾ അടക്കമുള്ളവർ അറസ്റ്റിലായി. ഈ കേസിലാണിപ്പോൾ ബെംഗളുരു ബാനസവാടി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ടി. രത്ന, ഉണ്ണി ദാമോദരന്റെ ജേഷ്ഠൻ ദേവദാസ് മകൻ ശ്രീരാഗ് മറ്റൊരു ജേഷ്ഠൻ വേണുഗോപാൽ ബന്ധു സ്വാമിനാഥൻ ഇയാളുടെ ഭാര്യ രജിത എന്നിവരാണ് മറ്റു പ്രതികൾ. ദേവസ്ഥാനത്തിന്റെ ഉടമസ്ഥത സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നു സഹോദരങ്ങൾ ഗൂഡലോചന നടത്തി തന്ത്രിയെയും മരുമകനേയും കേസിൽ പെടുത്തിയെന്നാണ് കണ്ടെത്തൽ. ഹണി ട്രാപ്പുമായി ബന്ധപ്പെട്ടു 2കോടിയുടെ ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി. ഇതിൽ 8 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പിടിച്ചെടുത്തു.
ഉണ്ണി ദാമോദരന്റെ ബന്ധുവായിട്ടുള്ള കെ വി പ്രവീണാണ് മുഖ്യ ഗൂഢാലോചനക്കാരൻ എന്നായിരുന്നു മകൾ ഉണ്ണിമായയുടെ ആരോപണം. കേസിൽ രത്നയ്ക്ക് പുറമെ ഇവരുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശിയായ ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി ഉടമ ശരത് മേനോൻ,ഇയാളുടെ സഹായികളായ ആലം,സജിത്ത് എന്നിവർ നേരെത്തെ അറസ്റ്റിലായിരുന്നു.