ഒറ്റക്കൈകൊണ്ട് ശബരിമലയില്‍ അന്നദാനമണ്ഡപത്തില്‍ ചിത്രങ്ങള്‍ നിറച്ച മനോജിന്‍റെ പുതിയ ദൗത്യം, വര്‍ഷത്തിലൊരിക്കല്‍ മാത്രം പുറത്തെടുക്കുന്ന ദാരുശില്‍പത്തിന് നിറംപകരാന്‍. പന്തളം കുരമ്പാലയില്‍ അരനൂറ്റാണ്ടെത്തുന്ന ഹനുമാന്‍ ശില്‍പത്തിനാണ് നിറം കൊടുക്കുന്നത്.
മദ്ധ്യതിരുവിതാംകൂറിലെ കെട്ടുകാഴ്ചയെന്ന ഉല്‍സവാഘോഷത്തില്‍ ദാരുശില്‍പങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ പ്രധാനമാണ് ഹനുമാന്‍ ശില്‍പം.പുറത്തെടുക്കുന്നത് വര്‍ഷത്തിലൊരിക്കല്‍ മീനത്തിലെ അത്തം നാളില്‍ പുത്തന്‍കാവില്‍ ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിനായാണ്. അരനൂറ്റാണ്ട് മുമ്പ് വിളയില്‍ കുടുംബത്തിലെ ശില്‍പിമാര്‍ കൊത്തിയെടുത്തതാണ് ദാരുശില്‍പം.
തലയും കാലും കയ്യുമെല്ലാം പ്രത്യേകം ഊരി മാറ്റാം.ഏപ്രില്‍12ന് ആണ് ഹനുമാന്‍ ദാരുശില്‍പം പൂര്‍ണമായി അണിയിച്ചൊരുക്കി ഉല്‍സവത്തിന് കൊണ്ടുപോകുന്നത്.വിളയില്‍ ബാലകൃഷ്ണനാചാരിയാണ് ഇപ്പോഴത്തെ ദാരുശില്‍പം കൊത്തിയെടുത്തത്.അരനൂറ്റാണ്ട് തികയുന്നതിനാല്‍ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്