TOPICS COVERED

മാസങ്ങളായി മലയാളികൾ ഒരേ സ്വരത്തിൽ ചോദിക്കുന്ന ചോദ്യമുണ്ട്, 'ഈ മത്തിയെന്താ വളരാത്തത്?. ചൂടേറിയതും പ്രജനന കാലം നീണ്ടു പോയതും കാലം തെറ്റിയ മീൻപിടുത്തവുമൊക്കെ കാരണമാണെന്ന് ആണ് വിദഗ്ധർ പറയുന്നത്. ചെറിയ മത്തി വില കുറച്ച് വിൽക്കേണ്ടി വരുന്നതിൽ കച്ചവടക്കാരും വിഷമത്തിലാണ്

വലുപ്പം കുറഞ്ഞതോടെ മത്തിയുടെ ഡിമാന്‍റ് നേരേ താഴേക്ക്. 20 സെന്‍റീമീറ്ററാണ് സാധാരണ മത്തിയുടെ വലുപ്പം എന്നാൽ ഇപ്പോൾ 12 മുതൽ 15 സെന്‍റീമീറ്ററാണ് നീളം.  ലക്ഷണമൊത്ത ഒരു മത്തി കണികണ്ടിട്ട് മാസങ്ങളായി

കുഞ്ഞൻ മത്തികളെ പറ്റി പഠിക്കാൻ  കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം രംഗത്തിറങ്ങി. ഓരോ വർഷവും മത്തിയുടെ വലുപ്പത്തിനും ലഭ്യതയ്ക്കും മാറ്റം വന്നേക്കാം എന്നാണ് കണ്ടെത്തൽ. സമീപഭാവിയിൽ തന്നെ മത്തി പഴയ മത്തിയായി എത്തിയേക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

ENGLISH SUMMARY:

Malayalis have been wondering for months—"Why isn't the sardine growing?" Experts attribute this to rising sea temperatures, prolonged breeding seasons, and off-season fishing. The decline in sardine size has also forced traders to sell at lower prices, causing concern in the market.