കാൻസർ തളർത്താൻ നോക്കിയപ്പോഴൊക്കെ മനോഹര കെട്ടിടങ്ങൾ ഒരുക്കിയാണ് കൽപ്പറ്റയിലെ എഞ്ചിനീയറായ ശേഖർ മറുപടി കൊടുത്തത്. നന്നായൊന്ന് ചിരിച്ചാൽ ഒരു രോഗവും നമ്മുടെ ദേഹത്ത് നിൽക്കില്ലെന്നാണ് ശേഖറിന്റെ മന്ത്രം.
കൽപ്പറ്റക്കാരനാണു ശേഖർ. എഞ്ചിനീയറും ആർക്കിടെക്ടുമൊക്കെയാണ്. ഒരു വർഷം മുമ്പൊരു വേദന വന്നു. പരിശോധനയിലൂടെ കാൻസർ എന്ന് സ്ഥിരീകരിച്ചു. ആദ്യമൊന്ന് ഭയന്നെങ്കിലും പിന്നെ ചിരിച്ചങ്ങ് പരാജയപ്പെടുത്തി.ഇന്ന് ഇടം എന്ന പേരിൽ ബിൽഡിങ് കമ്പനി തുടങ്ങി ജില്ലയിലും പുറത്തും സജീവമാണ് ശേഖർ. അന്ന് രോഗം വന്നപ്പോഴും ചിരിച്ചു നേരിട്ടു ഇന്ന് രോഗം മാറി തുടങ്ങുമ്പോഴും അതേ ചിരിയാണ് രേഖറിനു കരുത്ത്.
വേദനകൾക്കോ ആശങ്കകൾക്കോ ശേഖർ ഇടം കൊടുത്തില്ല. രോഗം പരാജയപെടുത്താൻ ശ്രമിച്ചപ്പോഴേക്കെ രോഗത്തെ പരാജയപ്പെടുത്തി മനോഹര വീടുകളും കെട്ടിടങ്ങളും ഒരുക്കി. നന്നായൊന്ന് ചിരിച്ചാൽ തന്നെ രോഗം ദേഹം വിടുമെന്നാണ് ശേഖറിന്റെ മന്ത്രം. അതിനപ്പുറം ഒരു മരുന്നോ പ്രതിവിധിയോ ഇല്ലെന്ന് രോഗത്തെ ഭയന്ന് ഉള്ള് പിടയുന്ന ഒരുപാട് മനുഷ്യർക്ക് ശേഖറിന്റെ അനുഭവവും ദാ ഈ ചിരിയുമാണ് പ്രചോദനം.