vishnupuram-mdma

എംഡിഎംഎയിലേക്ക് എത്തിച്ചത് കൂട്ടുകാരെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍റെ മകന്‍ ശിവജി മനോരമ ന്യൂസിനോട് പറഞ്ഞു. ഇനി ഉപയോഗിക്കില്ലെന്നും കുറച്ച് കുറച്ച് ഉപയോഗിച്ച് തുടങ്ങി, പിന്നെ പതിവായിപ്പോയിയെന്നും ശിവജി മനോരമ ന്യൂസിനോട് പ്രതികരിച്ചു. മകന്‍ ബാത്ത്റൂമില്‍ കൂടുതല്‍ സമയം ചിലവഴിച്ചിരുന്നുവെന്നും ഇതാണ് കാരണം എന്ന് അറിയാന്‍ താന്‍ വൈകി പോയെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.

വിഷ്ണുപുരം ചന്ദ്രശേഖരന്‍റെ വാക്കുകള്‍

‘അവന്‍ വാക്ക് തന്നിട്ടുണ്ട്, ഇനി ലഹരി ഉപയോഗിക്കില്ലെന്ന്, കൂട്ടുകാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടായിരുന്നു. പിടിയിലായ മകന്‍ തെറ്റ് തിരിച്ചറിഞ്ഞു, എനിക്ക് മകന്‍ ലഹരി ഉപയോഗിച്ചതും അതിലുണ്ടായ മാറ്റങ്ങളും തിരിച്ചറിയാനായില്ല.ലഹരി വന്ന വഴി മനസിലാക്കി, ഞാന്‍ അത് പൊലീസിനെ അറിയിക്കും, മകന്‍ പറഞ്ഞതുവച്ച് പിന്നില്‍ വലിയ ശൃംഖലയാണ്. മകന്റെ കൂട്ടുകാരെയും ഇതില്‍ നിന്നും രക്ഷിക്കണം.തന്റെ മകനെ രക്ഷിച്ച പോലെ എല്ലാ മക്കളും ഈ വിപത്തില്‍ നിന്ന് രക്ഷപ്പെടണം’, ചന്ദ്രശേഖര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

VSDBP leader Vishnupuram Chandrasekharan expressed gratitude to the police for arresting his son in a drug-related case, refraining from justifying his actions. He acknowledged his own responsibility for his son's misconduct, admitting that he failed to monitor his associations. Chandrasekharan's stance contrasts with other parents who often criticize law enforcement when their children are arrested in drug cases.