ഷൈജ ആണ്ടവനെ കോഴിക്കോട് ഡീൻ ആക്കിയതിൽ പ്രതിഷേധിച്ച് NIT യിലേക്ക് കെ.എസ്.യു പ്രവർത്തകരുടെ മാര്‍ച്ചിലാണ് സംഭവം. മാര്‍ച്ചുമായി മുന്നോട്ട് പോയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഉടനെ ദേഷ്യത്തോടെ പൊലീസിന്‍റെ മേല്‍ കടന്ന് കയറി കെ.എസ്.യു പ്രവര്‍ത്തകര്‍, ആദ്യം സമീപനം പാലിച്ച പൊലീസ് ശാന്തരായി പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നിന്ന ഒരു കെ.എസ്.യു പ്രവർത്തകൻ പൊലീസുകാരുടെ മുഖത്ത് നോക്കി തെറി വിളിച്ചു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. അടിയോയടി എന്ന് പറയാം.
മുന്‍ നിരയിലുണ്ടായിരുന്ന പൊലീസുകാരന്‍ ആദ്യം ലാത്തി വീശി, തൊട്ടുപിന്നാലെ പൊലീസുകാരെല്ലാം ലാത്തിയുമായി ചാടി വീണു. പിന്നെ അടിയോടടി. മുന്‍ നിരയില്‍ തെറിവിളിച്ച പ്രവര്‍ത്തകനെ തൂക്കിയെടുത്ത് പൊലീസ് ജീപ്പിലേയ്ക്ക്. അടി മൂത്തതോടെ പ്രവര്‍ത്തകര്‍ ഓടി തടിതപ്പി.