2018 ലെ പ്രളയത്തിൽ അനാഥനായ ഒരു നായയെ എടുത്തു വളർത്തിയ ഒരു സെക്യൂരിറ്റി ജീവനക്കാരനുണ്ട് തൃശൂരിൽ. അപ്പു എന്നു വിളിച്ചാൽ മതി ആ സെക്യൂരിറ്റി ജീവനക്കാരന്റെ അടുത്തേക്ക് ഓടിയെത്തും അവൻ.തൃശൂർ ആറ്റൂർ സ്വദേശിയായ കൊച്ചുണ്ണി ആണ് അപ്പുവിന്റെ കാവൽക്കാരൻ.
പേര് അപ്പു.തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലെ പൊന്നോമനയാണ് ഇവൻ. 2018 ലുണ്ടായ വെള്ളപ്പൊക്കത്തിൽ തൃശൂരിലെ ദയ ആശുപത്രിയുടെ പരിസരത്ത് നിന്നും കൊച്ചുണ്ണിയ്ക്ക് ലഭിച്ചതാണിവനെ . അദ്ദേഹം അവന് അപ്പു എന്നു പേരിട്ടു വിളിച്ചു.
പതിനഞ്ച് വർഷമായി സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ കൊച്ചുണ്ണിയ്ക്ക് ജീവിതത്തിലാദ്യമായിയാണ് ഒരു നായ കൂട്ടാവുന്നത്.അന്നു മുതൽ തുടങ്ങിയ ആത്മബന്ധമാണ് കൊച്ചുണ്ണിയ്ക്ക് അപ്പുവിനോടും അപ്പുവിന് തിരിച്ചും.
പൊറോട്ടയും ചിക്കനുമാണ് ഇഷ്ടഭക്ഷണം. അതുണ്ടങ്കിലേ അപ്പു ഭക്ഷണം കഴിക്കൂ.
ഇരിപ്പും കിടപ്പുമൊക്കെ വ്യത്യസ്തമാണ്. രണ്ടു കൈയും അകത്തിയുള്ള അവന്റെ കിടപ്പ് കാണാൻ തന്നെ നല്ല ചേലാണ്.
കൊച്ചുണ്ണിയ്ക്കു മാത്രമല്ല സ്റ്റേഡിയത്തിൽ വരുന്നവർക്കും അപ്പു പ്രിയപ്പെട്ടവനാണ്.