അമ്മയുടെ ചികിത്സക്കായി ലോട്ടറി വിൽക്കുന്ന ഏഴാം ക്ലാസുകാരന്‍ എബിൻമോന്‍റെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സമൂഹത്തിന്‍റെ വിവിധ ഭാഗത്ത് നിന്നുള്ളവര്‍ എബിനും അമ്മയ്ക്കും സഹായവുമായി എത്തി. എന്നാല്‍ അമ്മയുടെ സഹായത്തിനായി കൊടുത്ത നമ്പറില്‍ വിളിച്ച് രാത്രിയില്‍ പലരും ശല്യം ചെയ്യുകയാണെന്ന് പറയുകയാണ് എബിനും അമ്മയും
‘ചേട്ടാ. ഈ ഞരമ്പന്‍മാരെ കൊണ്ട് സഹികെട്ടു ചേട്ടാ, വിഡിയോ കോള്‍ ചെയ്തുകൊണ്ടെ ഇരിക്കുകയാണ്, 27കോള്‍ വരെയാണ് അടുപ്പിച്ച് വിളിക്കുന്നത്. നൈറ്റിയാണോ ഇട്ടിരിക്കുന്നതെന്നാണ് ചോദിക്കുന്നത്. എന്നും മൂന്ന് നമ്പറില്‍ നിന്നാണ് വിളിക്കുന്നത്, നൈറ്റി മാറ്റുമോ വിഡിയോ കോള്‍ എടുക്ക് എന്നൊക്കെ പറഞ്ഞാണ് വിളിക്കുന്നത്, ശല്യം ചെയ്യരുതെന്ന് പറയുമ്പോള്‍ വീണ്ടും വീണ്ടും വിളിക്കുകയാണ് ’ കണ്ണീരോടെ എബിന്‍റെ അമ്മ പറയുകയാണ്.
അച്ഛന്‍ ഉപേക്ഷിച്ച് പോയ കുടുംബത്തിന്‍റെ കാര്യം എബിനാണ് നോക്കുന്നത്. ഏഴ് ലക്ഷം രൂപയാണ് അമ്മുടെ ചികിത്സയ്ക്ക് ആവശ്യം ഉണ്ടായിരുന്നത്. നിരവധി പേരാണ് എബിനും അമ്മയ്ക്കും സഹായവുമായി എത്തുന്നത്.