achar-jiji

TOPICS COVERED

ഇൻഫ്ലുവൻസർമാരായ ദമ്പതികൾ തമ്മിലുണ്ടായ തര്‍ക്കം സൈബറിടത്ത് വലിയ രീതിയില്‍ വൈറലായിരുന്നു. ഫിലോകാലിയ ഫൗണ്ടേഷൻ നടത്തുന്ന മാരിയോ ജോസഫും ഭാര്യ ജിജി മാരിയോയും തമ്മിലുള്ള കുടുംബപ്രശ്നം അടിപിടിയിലെത്തിയതോടെ പൊലീസ് കേസെടുത്തിരുന്നു. മാരിയോ ജോസഫ് ക്രൂരമായി മർദിച്ചെന്നായിരുന്നു ജിജിയുടെ പരാതി. ഇതിനിടെ ആംബുലന്‍സ് ലോണ്‍ അടക്കാന്‍ മാര്‍ഗമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ജിജി മാരിയോ രംഗത്ത് വന്നിരിക്കുന്നത്. 

കണ്ണിമാങ്ങ അച്ചാര്‍ എല്ലാവരും വാങ്ങി സഹായിക്കണമെന്നും അത്രയും അത്യാവശ്യം  ആയതിനാലാണ് കച്ചവടം തുടങ്ങിയതെന്നും ജിജി മാരിയോ പറയുന്നു. നേരത്തെ മാരിയോ ജോസഫുമായുള്ളത് കുടുംബ പ്രശ്നങ്ങളല്ലെന്ന് ഇന്‍ഫ്ലുവന്‍സര്‍ ജിജി മാരിയോ പറഞ്ഞിരുന്നു. ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍ പ്രശ്നങ്ങളാണെന്നായിരുന്നു മനോരമ ന്യൂസിനോട് അവര്‍ പ്രതികരിച്ചത്. നാലു വര്‍ഷമായി ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റ് നന്നായി മുന്നോട്ട് പോവുകയായിരുന്നു. ഇതേ പേരില്‍ മാരിയോ കമ്പനി ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതെന്നും ജിജി പറഞ്ഞു.

‘ട്രസ്റ്റിന്‍റെ ചില പ്രവര്‍ത്തനങ്ങള്‍ മാരിയോ മരവിപ്പിച്ചു. അതിനെ ചോദ്യം ചെയ്തു. പ്രശ്നം പരിഹരിക്കാന്‍ മൂത്ത മകളുടെ സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തി. ഇതിനിടെ ക്യാമറയുടെ ഡിവിആര്‍ ബോക്സെടുത്ത് തലയ്ക്കിടിച്ചു. ഇത് മെറ്റല്‍ ബോക്സായിരുന്നു. ആശുപത്രിയില്‍ നിന്നും വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു’. ജിജി പറഞ്ഞു

ENGLISH SUMMARY:

Influencer couple dispute is currently trending. Gigi Mario requests assistance with the ambulance loan after a dispute with Mario Joseph of the Philokalia Foundation turned violent and led to a police case.