നടി ദുർഗ കൃഷ്ണയുടെയും അർജുൻ രവീന്ദ്രന്റെയും മകളുടെ പേരിടൽ ചടങ്ങ് ആർഭാടപൂർവം നടന്നു. ‘പ്രകൃതി ദുർഗ അർജുൻ’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കൊച്ചി ചിറ്റിലപ്പിള്ളി സ്ക്വയറിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
അർജുൻ മകളുടെ ചെവിയിൽ പേര് വിളിക്കുന്നതിന്റെ മനോഹരമായ വീഡിയോ ദുർഗ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ദുർഗയുടെ വസ്ത്രത്തിന് അനുയോജ്യമായ വിധം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് ഭർത്താവ് അർജുനും കുഞ്ഞും ധരിച്ചിരുന്നത്. നേരത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം താൻ മാനസികമായി ഒറ്റപ്പെട്ടുപോയെന്നും ഭർത്താവിന് ഇപ്പോൾ കുഞ്ഞിനെ മാത്രം മതിയെന്നും ദുർഗ അടുത്തിടെ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരുന്നു.