ഹൈദരാബാദിെല നാരായണഗുഡയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പെരുമാറിയ പച്ചക്കറി കടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ഭാഗം വൃത്തിയാക്കിയ അതേ കൈ കൊണ്ട് പച്ചക്കറി വില്‍പ്പന നടത്തിയ മുഹമ്മദ് വാസിഖ് എന്നയാള്‍ക്കെതിരെയാണ് നടപടി. ഇയാളുടെ പ്രവൃത്തി വിഡിയോയായി പുറത്തായതോടെ വലിയ പ്രതിഷേധം ഉണ്ടാവുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വിഡിയോയില്‍ ഇയാള്‍ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ഇതേ കൈകൊണ്ട് പച്ചക്കറികൾ കൈകാര്യം ചെയ്യുന്നതും കാണാം. പ്രദേശവാസികളാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംഭവത്തില്‍ വസിഖിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹജരാക്കി. അഞ്ചു ദിവസത്തേക്ക് ശിക്ഷിച്ച കോടതി 2500 രൂപ പിഴയും ചുമത്തി. നടപടിയുടെ ഭാഗമായി പ്രദേശത്ത് നിന്നും കട നീക്കം ചെയ്തു.