സമയം ഞായറാഴ്ച വൈകുന്നേരം അച്ഛന്‍ കുമാര്‍ ഡ്രം ആഞ്ഞുകൊട്ടി. ബീച്ചില്‍ അങ്ങിങ്ങായി നിന്ന കാണികള്‍ നാടോടി സംഘത്തിന് ചുറ്റും കൂടി. മുത്തുവും അമ്മയും അനുജന്‍മാരും കാണികളെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
കണ്ടുനില്‍ക്കുന്നവര്‍ക്ക് കൈയ്യടിക്കാം. പക്ഷെ ഇവരെ സംബന്ധിച്ചിടത്തോളം ഇത് ശരിക്കും ഒരു അഗ്നിപരീക്ഷണമാണ്. എല്ലാ ഞായറാഴ്ചയും നടത്തുന്ന ഈ അഭ്യാസ പ്രകടനത്തില്‍ നിന്ന് കിട്ടുന്ന വരുമാനമാണ് എട്ടുപേരടങ്ങുന്ന മുത്തുവിന്‍റെ കുടുംബത്തിന് വയര്‍ നിറയ്ക്കാനുള്ള പ്രധാന മാര്‍ഗം.
ഒരാഴ്ച പോലും മുടങ്ങാതെയെത്തി സഞ്ചാരികളെ സന്തോഷിപ്പിക്കുന്ന ഇവരുടെ ജീവിതത്തിന്റ മറുവശം തേടിയിറങ്ങിയ ഞങ്ങള്‍ എത്തിയത് പക്ഷെ, അത്ര നല്ല കാഴ്ചകളിലേക്കായിരുന്നില്ല. നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ മാവൂരിലെ പൊന്‍പറക്കുന്ന് മലയിലെ ഒരു ചെറിയ ഷെഡിലാണ് മുത്തുവിന്‍റെ മൂന്നര വയസുകാരി അടക്കം താമസിക്കുന്നത്. പല ദിവസങ്ങളിലും പട്ടിണിയാണ് ചേച്ചീ എന്ന് മുത്തുവിന്‍റെ ഒന്‍പതാംക്ലാസുകാരനായ അനുജന്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മൈസൂരുവില്‍ നിന്നെത്തിയതാണ് മുത്തുവിന്‍റെ മുത്തച്ഛന്‍. പിന്നെ തിരികെ പോയില്ല. മുത്തുവിന്റ ഭാര്യ മലയാളിയാണ് രണ്ട് അനുജന്‍മാരും സ്കൂളില്‍ പോകുന്നുണ്ട്. വാടകയ്ക്കെങ്കിലും ഒരു വീട്. അതാണ് ഇവരുടെ പ്രതീക്ഷ.