lpg-auto

ഇറാന്‍ യുദ്ധം കാരണം ഇന്ധനം കിട്ടാനില്ലാത്തതിനാല്‍ കോഴിക്കോട് നഗരത്തിലെ എല്‍പിജി ഓട്ടോകള്‍ പ്രതിസന്ധിയില്‍. സ്റ്റോക്ക് തീര്‍ന്നതോടെ പമ്പുകളും പൂട്ടി. അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഓട്ടോ ഡ്രൈവര്‍മാരുടെ ആവശ്യം

കോഴിക്കോട് നഗരത്തില്‍ അഞ്ചൂറോളം ഓട്ടോകളാണ് എല്‍പിജിയില്‍ ഓടുന്നത്. എന്നാല്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെ ഭൂരിഭാഗ ഓട്ടോകളും സര്‍വീസ് നിര്‍ത്തി. ഇറാന്‍ യുദ്ധം കാരണം ഇന്ധനപ്രതിസന്ധി രൂക്ഷമായതാണ് ക്ഷാമത്തിന് കാരണം ജില്ലയില്‍ പയ്യോളിയും കുണ്ടായിത്തോടും മാത്രമാണ് പമ്പുകള്‍ ഉള്ളത്.  കുണ്ടായിത്തോടിലെ സ്റ്റോക്ക് തീരുന്നതോടെ പ്രതിസന്ധി രൂക്ഷമാവും. ഇന്ധനക്ഷാമം രൂക്ഷമായാല്‍ എല്‍പിജിക്ക് പുറമേ സിഎന്‍ജി ഓട്ടോക്കാരും പ്രതിസന്ധിയിലാവുമെന്ന ആശങ്കയിലാണ്. 

ENGLISH SUMMARY:

LPG auto crisis in Kozhikode is worsening due to a fuel shortage attributed to the Iran war. Auto drivers are demanding immediate government intervention as pump stocks deplete, affecting hundreds of vehicles and potentially impacting CNG autos as well.