രൂചിയുടെ മലേഷ്യന്‍ വൈദഗ്ധ്യം നേരിട്ടറിയാന്‍ ഒരവസരം. അതാണ് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലെ ഓറിയന്‍റല്‍ കിച്ചണില്‍ ഒരുങ്ങുന്നത്. ക്വാലാലംപൂര്‍ നിന്നുമെത്തിയ മലേഷ്യന്‍ ഷെഫുമാരായ എഫേസി, താജുദ്ധീന്‍ എന്നിവര്‍ ക്യുറേറ്റ് ചെയ്ത വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഹോട്ടലുകളില്‍ യഥാര്‍ത്ഥ മലേഷ്യന്‍ വിഭവങ്ങള്‍ കിട്ടുന്നത് അപൂര്‍വ്വമാണ്. അതുകൊണ്ട് മലേഷ്യന്‍ പാചക വിദഗ്ദര്‍ നേരിട്ടെത്തി നടത്തുന്ന ഈ ഭക്ഷ്യമേള ഭക്ഷണ പ്രിയര്‍ക്ക് രുചിയുടെ പുതിയൊരു അനുഭവം സമ്മാനിക്കുന്നത്
കേരളവും മലേഷ്യയും തമ്മിലുള്ള ടൂറിസം ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് മലേഷ്യന്‍ എയര്‍ലൈന്‍സുമായി ചേര്‍ന്നുള്ള ഭക്ഷ്യമേള. ഈ മാസം 23 വരെ ഹയാത്ത് റീജന്‍സിയിലെ ഓറിയന്‍റല്‍ കിച്ചണില്‍ മലേഷ്യന്‍ വിഭവങ്ങള്‍ ലഭിക്കും.