അഗ്നിക്കാവടിയുമായി അവതാരകനും വ്ലോഗറുമായ കാർത്തിക് സൂര്യ. കഴിഞ്ഞ വർഷം കാവടി എടുത്തതിന്റെ പേരിൽ കാർത്തിക് വലിയ സൈബറാക്രമണം നേരിട്ടിരുന്നു.കാർത്തിക് കാവടി എടുക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽമീഡിയയിൽ നിറയുകയാണ്. ശൂലം കുത്തി കാവടിയെടുത്തതിന്റെ പേരിൽ നേരത്തെ വലിയ വിമർശനം നേരിട്ട ആളാണ് കാർത്തിക് സൂര്യ. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു താരം നേരിട്ട ആക്ഷേപം. ഇപ്പോഴിതാ ഇത്തരം ആക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് കാർത്തിക്.
പണ്ടുമുതൽ ഇൻജെക്ഷൻ പോലും എനിക്ക് പേടിയാണെന്നും എന്നാൽ കാവടി എടുക്കുമ്പോൾ വേദന അനുഭവപ്പെടാറില്ലെന്നും കാർത്തിക് പറയുന്നു. ഞാൻ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് കന്നിവേൽ കാവടി ആദ്യം എടുക്കുന്നത്. ആ സമയത്ത് വലിയൊരു എനർജി തോന്നും. അനുഗ്രഹം കിട്ടാതെയും ചിലർ വേൽ കുത്തും. അങ്ങനെയുള്ളവരുടെ വേദന സഹിക്കാനുള്ള കഴിവിനെ താൻ നമിക്കുന്നുവെന്നും കാർത്തിക് പറയുന്നു.
‘ദേഹത്ത് മുരുകൻ കയറുമോയെന്ന് ചോദിച്ചാൽ ഞാൻ പ്രാർത്ഥിക്കുന്നത് മുരുകനെയാണ്, ആ എനർജിയാണ് എനിക്ക് ദേഹത്തോട്ട് കയറുക. ഇതാണ് എന്റെ പരിമിതമായി അറിവ്. ശരിയാണ് കാവടി ചെയ്യുമ്പോൾ ദേഹത്ത് മുരുകൻ കയറും’ കാര്‍ത്തിക് പറയുന്നു.