മകന്‍റെ അപ്രതീക്ഷമായ മരണം. അവന്‍റെ വിങ്ങുന്ന ഓര്‍മകള്‍ക്കിടയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ആ അമ്മ മാര്‍ഗം കണ്ടെത്തി. അവന്‍റെ ഇഷ്ടവും രുചിയും മണവുമെല്ലാമുള്ള ഒരിടം, ഒരു ചായക്കട. കടയ്ക്ക് മകന്‍റെ പേരും നല്‍കി. പേരില്‍ മാത്രമല്ല അവന്‍റെ ഇഷ്ടവിഭവങ്ങളടങ്ങിയതാണകടയിലെ മെനു. തിരുവനന്തപുരം അവനവന്‍ഞ്ചേരിയിലാണ് നഷ്ടപ്പെട്ടുപോയ മകന്‍റെ ഇഷ്ടവിഭവങ്ങൾ തയ്യാറാക്കുന്ന ആ അമ്മയുള്ളത്, കടയുടെ പേര് ഉമേഷ്.
മകൻ മരണപെട്ട വിഷമത്തിൽ ജീവിതത്തെ തിരികെ പിടിച്ചിരിക്കുകയാണ് കടയിലൂടെ അമ്മ, പൊറോട്ട, ബീഫ്, ഊണ്, തുടങ്ങിയ ഭക്ഷണങ്ങളാണ് കടയിലുള്ളത്, കടയിലെ ജോലിയിലൂടെ മകന്‍റെ ഓര്‍മകളെയും കഴിക്കാന്‍ വരുന്നവരിലൂടെ മകനെ കണ്ടും ആ അമ്മ ജീവിതം മുന്നോട്ട് നയിക്കുന്നു.
പിള്ളേര്‍ ഇവിടെ വന്ന് കഴിക്കുമ്പോള്‍ ഞാന്‍ എന്‍റെ മോനെ ഓര്‍ക്കും, അവന് പൊറോട്ടയും ബീഫുമാണ് ആണ് ഇഷ്ടം,,ഞാന്‍ ഇവിടെ അത് ഉണ്ടാക്കി കൊടുക്കുമ്പോള്‍ എന്‍റെ മോനെ ഓര്‍മവരും, അവന് കൊടുക്കുന്നതുപോലെ ഞാന്‍ കൊടുക്കും, നെഞ്ചുപൊട്ടി ആ അമ്മ പറയുന്നു. ഡാന്‍സിംങ് മൈന്‍ഡ് എന്ന യുട്യൂബ് ചാനലാണ് അമ്മയുടെ ജിവിതം വിഡിയോ ആയി അവതരിപ്പിച്ചത്.