വൃക്ക രോഗത്തെ തുടർന്ന് ദിവസേന ഡയാലിസിസിസ് ചെയ്യുന്ന വിദ്യാർഥിക്ക് ഒരു മോഹം. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങണം. രോഗത്തിന്‍റെ വേദനകൾക്കിടയിൽ നിശ്ചയദാർഢ്യം കൊണ്ട് ഫുഡ് വ്ലോഗിംഗ് തുടങ്ങിയ തൃക്കരിപ്പൂർ സ്വദേശി അമൽ സുഹാന്‍റെ വിശേഷങ്ങൾ.
ജൻമനായുള്ള വൃക്ക രോഗം മൂലം വർഷങ്ങളായി ചികിത്സയിലാണ് അമൽ സുഹാനെന്ന പതിനെട്ടുകാരൻ. ആറ് വർഷമായി ദിവസവും പെരിട്ടോണിയൽ ഡയാലിസിസ് ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടു പോവുന്നത്. എന്നാൽ രോഗത്തിന് അമലിന്റെ പാഷനെയും ആത്മവിശ്വാസത്തെയും തകർക്കാനായില്ല.
സോസിഹബ് എന്ന പേരിൽ തുടങ്ങിയ യൂട്യൂബ് ചാനലിൽ 50 ലധികം വീഡിയോകൾ അപ്ലോഡ് ചെയ്ത് കഴിഞ്ഞു. ഉമ്മ റസിയാബിയാണ് സഹായി. വീഡിയോ എഡിറ്റിങ്ങിനായി യുട്യൂബ് നോക്കി പഠിച്ച് സ്വന്തമായി ഒരു കമ്പ്യൂട്ടറുമൊരുക്കി ഈ മിടുക്കൻ. യൂട്യൂബിന്റെ സഹായത്തോടെ ജാപ്പനീസ് ഉൾപ്പെടെ മൂന്ന് ഭാഷകളും പഠിച്ചു. തൃക്കരിപ്പൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ.