കാസര്‍കോട് തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ നാല് അധ്യാപികമാര്‍. അതില്‍ മൂന്നുപേരും ഒന്നിച്ച് ഒരു ക്ലാസിലിരുന്ന് പഠിച്ചവര്‍. നാലു പേരും പഠിപ്പിക്കുന്നതും ഒരേ വിഷയം.. ഇതിലേറെ കൗതുകം ഇവരുടെ പേരാണ്.
നാലു പേരും തിരിഞ്ഞുനോക്കി. തങ്ങളിലാരെയാണ് വിളിക്കുന്നതെന്ന് അറിയാന്‍. കാരണം നാലു പേര്‍ക്കും പേര് ഒന്നു തന്നെ.. ഒരാള്‍ എം.ധന്യ, മറ്റൊരാള്‍ ധന്യ ദാമോദന്‍, ബാക്കി രണ്ടുപേരും കെ.ധന്യ.
പേരു കൊണ്ട് മാത്രം ഒന്നിക്കുന്നവരല്ല. നാലു പേരും ഒരേ നാട്ടുകാര്‍. പയ്യന്നൂരും സമീപദേശങ്ങളിലുമാണ് എല്ലാവരും. ധന്യമാര്‍ നാലുപേരും ഇംഗ്ലീഷ് അധ്യാപകരുമാണ്. സ്കൂളിലെ ഉറ്റസുഹൃത്തുക്കളായ നാലുപേരില്‍ മൂന്നു പേരും ബിരുദം പഠനം പൂർത്തിയാക്കിയതും ഒരേ കോളജിൽ. ഒരു നിയോഗം പോലെയാണ് നാലുപേരുടെയും ജീവിതം. പല പ്രായക്കാരായ നാലുപേരെയും ഒരു വിദ്യാലയത്തിന്‍ കീഴില്‍ ഒന്നിച്ചുചേര്‍ത്ത നിമിത്തം. എഴുപതോളം അധ്യാപകരില്‍ ഈ ധന്യമാര്‍ ഒന്നിച്ചുനില്‍ക്കുമ്പോള്‍ എത്ര ധന്യമീ വിദ്യാലയം.