thrissur-shaji-tea-shop-charity

TOPICS COVERED

തൃശൂർ വെറ്റിലപ്പാറയിലെ ഷാജി ചേട്ടന്റെ ചായക്കടയിൽ ചായയ്ക്കൊപ്പം നൽകുന്നത് സ്നേഹ സാന്ത്വനമാണ്. കടയിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തുട്ടുകൾ കൊണ്ട് മറ്റുള്ളവരുടെ കണ്ണീരൊപ്പുകയാണ് ഷാജി, ഷൈനി ദമ്പതികൾ.

ചെറിയൊരു ചായക്കട. അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് കാരുണ്യ പ്രവർത്തനങ്ങളും ഉപജീവനവും ഒരുമിച്ചു കൊണ്ടു പോവുകയാണ് ഷാജി ഷൈനി ദമ്പതികൾ . തൃശൂർ വെറ്റിലപ്പാറ പാലത്തിന് സമീപത്തെ റോഡിലാണ് ഷാജി ചേട്ടന്റെ ചായക്കട. 

ഇപ്പോൾ എട്ടു വർഷമായി അദ്ദേഹം ഈ ജീവകാരുണ്യ പ്രവർത്തനം തുടരുകയാണ്. ജാതിമതഭേദമില്ലാതെ ഇവിടുത്തെ പ്രദേശവാസികൾ ഒന്നടങ്കം ഈ ദമ്പതികളുടെ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കുചേരുകയാണ്.

ENGLISH SUMMARY:

At Shaji Chettan’s tea shop in Vettilappara, Thrissur, customers receive more than just tea—they experience warmth and kindness. Shaji and his wife, Shiny, use their small shop’s earnings to support charitable causes, bringing comfort to those in need for the past eight years.