Surendran-viral

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്തു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ പുണ്യസ്നാനം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്. മുദ്രാ ധാരിയായി പ്രാർത്ഥന നടത്തിയ കെ സുരേന്ദ്രൻ, ജലതർപ്പണവും നിർവഹിച്ചു. സുരേന്ദ്രനൊപ്പം ഭാര്യയും പുണ്യസ്നാനം ചെയ്തു. ‘മഹാ കുംഭമേളയിൽ മാഘപൗർണ്ണമി ദിനമായ ഇന്ന് പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തിൽ ഭാര്യയോടൊപ്പം പുണ്യസ്നാനത്തിൽ പങ്കാളിയായി’ എന്ന് സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

നേരത്തെ മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്യുന്ന ചിത്രം നടൻ ജയസൂര്യ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ജയസൂര്യയും കുടുംബവും പ്രയാഗ്‌രാജിൽ എത്തിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനായി കോടിക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ നേതാക്കളും നേതാക്കളും സെലിബ്രിറ്റികളുമെല്ലാമുണ്ട്. ഭാര്യ സരിത ജയസൂര്യ, മക്കളായ അദ്വൈത്, വേദ എന്നിവരോടൊപ്പമാണ് ജയസൂര്യ കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്.

ENGLISH SUMMARY:

BJP state president K. Surendran took a holy dip at the Kumbh Mela. He shared pictures of himself performing the ritual bath on his Facebook page.