ആലപ്പുഴ വാടയ്ക്കലില്‍ അമ്മയുടെ ആൺ സുഹൃത്തിനെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തിയത് ഇലക്ട്രീഷ്യൻ കൂടിയായ മകന്‍ തന്നെ. കേസില്‍ പൊലീസ് ഇപ്പോള്‍ പിടികൂടിയ കിരണിന്റെ നീക്കങ്ങൾ പൊലീസിന് തരുമ്പ് പോലും സംശയം ജനിപ്പിക്കാത്ത തരത്തിലായിരുന്നു.
ശനിയാഴ്ചയാണ് കല്ലുപുരയ്ക്കല്‍ ദിനേശിനെ ഒഴിഞ്ഞ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയവരുടെ കൂട്ടത്തിൽ പ്രതി കിരണ്‍ പൊലീസിന് മൊഴി നൽകുക കൂടി ചെയ്തിരുന്നു. മാത്രമല്ല, സംസ്കാര ചടങ്ങുകളിലും മുൻപന്തിയില്‍ തന്നെ ഇവനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ ആര്‍ക്കും കിരണിനെ സംശയം തോന്നിയതുമില്ല.
വീടിന് തൊട്ടടുത്ത പറമ്പിലെ ചെളിയിലാണ് ദിനേശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുമായി ദിനേശിന് രഹസ്യ ബന്ധമുണ്ടെന്ന് അറിഞ്ഞതോടെയാണ് കിരണ്‍ ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പ്രതി കിരണിനെ വൈദ്യുതാഘോതമേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
കിരണിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം, തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരിലൊരാള്‍ പ്രതിയെ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയുമുണ്ടായി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യുതാഘാതം ഏൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ, വീട്ടില്‍ കെണിയൊരുക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മരിച്ച ശേഷം ദിനേശിന്‍റെ മൃതദേഹം പാടത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു കിരണ്‍.
ദിനേശുമായുള്ള അമ്മയുടെ ബന്ധത്തിന്‍റെ പേരില്‍ വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. 2 ദിവസം മുൻപാണ് വൈദ്യുതാഘേതമേൽപ്പിക്കാനായി കിരണ്‍ കെണിയൊരുക്കിയത്. വീട്ടിലെത്തിയ ദിനേശൻ നേരെ കെണിയിലേക്ക് നടന്നു കയറുകയായിരുന്നു. പിന്നീട് ദിനേശിന്‍റെ മരണം ഉറപ്പിക്കാനായി വീണ്ടും വൈദ്യുതാഘാതമേൽപ്പിച്ചു.