കൊല്ലം തിരുമുല്ലവാരത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. മനയിൽകുളങ്ങരയിലെ ആൾത്താമസമില്ലാത്ത വീടിന് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിൽ നാലുമാസം മുമ്പാണ് വീട്ടുകാർ വീണ്ടും വന്നു പോയത്. മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. മധ്യവയസ്കനായ പുരുഷന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക നിഗമനം. വീടിരിക്കുന്ന വസ്തുവിൽ തേങ്ങയിടാൻ വന്ന ആളാണ് അസ്ഥികൂടം കണ്ടത്. വീടിനു പുറകുവശത്ത് കിടന്ന നിലയിലായിരുന്നു അസ്ഥികൂടം. പാന്റും നീല ഷർട്ടും ധരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൊല്ലം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് സംഘം പരിശോധന നടത്തി.