വെറുമൊരു പ്രദര്‍ശനമല്ല ലക്ഷ്യം. പൂക്കളെക്കുറിച്ചറിയാന്‍, പൂന്തോട്ട പരിപാലനം മനസിലാക്കാന്‍, കടല്‍ കടന്ന് നമ്മുടെ നാട്ടിലേക്കെത്തിയ ചെടികളുടെയും പൂക്കളുടെയും പഴങ്ങളുടെയും മൂല്യം തിരിച്ചറിയാന്‍. അങ്ങനെ ലക്ഷ്യങ്ങള്‍ നിരവധിയാണ്.
നെല്ലിയാമ്പതിയുടെ ഭംഗി ആസ്വദിക്കാനെത്തുന്നവര്‍ക്ക് മലനിരയുടെ നെറുകയിലും, താഴ്വരയിലും നിരവധി വൈവിധ്യങ്ങള്‍ ഒളിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു നാച്യുറ 25. നിരവധിയാളുകളാണ് മേളയുടെ മനോഹാരിത നേരിട്ടറിയാന്‍ നെല്ലിയാമ്പതി ചുരം കയറുന്നത്.
ഫാമിലെ ഉല്‍പ്പന്നങ്ങളായ ശീതകാല പച്ചക്കറികള്‍, പഴങ്ങള്‍, സ്ക്വാഷ്, ജെല്ലി, ജാം എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. നെല്ലിയാമ്പതിയുടെ ഭംഗിയും, പ്രത്യേകതയും കണ്ട് മടങ്ങുന്നവര്‍ക്ക് പ്രദര്‍ശനം മികച്ച അനുഭവമായിരുന്നു.
മേളയിലെ ജനപങ്കാളിത്തം നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികള്‍ക്കും, ചെറുകിട കച്ചവടക്കാര്‍ക്കും നല്‍കുന്ന ഊര്‍ജവും ചെറുതല്ല.