ഒരു ലക്ഷം പേർക്കിരിക്കാവുന്ന പരമ്പരാഗത രീതിയിലുള്ള ഓലപ്പന്തൽ, കൺവെൻഷൻ നഗറിലേക്കുള്ള താൽക്കാലിക പാലങ്ങൾ, പ്രത്യേക കുട്ടിപ്പന്തൽ. കോഴഞ്ചേരി പാലത്തിനു താഴെ പമ്പ മണപ്പുറം മാരാമൺ കൺവെൻഷനായി പൂർണ്ണ സജ്ജം. നാളെ ഉച്ചകഴിഞ്ഞ് രണ്ടര മണിക്ക് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുന്നതോടെ കൺവെൻഷന് തുടക്കമാകും.
സഭയിലെ ബിഷപ്പുമാർക്ക് പുറമേ സ്വിറ്റ്സർലൻഡിൽ നിന്നെത്തുന്ന സഭകളുടെ ലോക കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. ജെറി പിള്ളൈ, കൊളംബിയ തിയളോജിക്കൽ സെമിനാരി പ്രസിഡന്റ് ഡോ.വിക്ടർ അലോയോ തുടങ്ങിയവരാണ് മുഖ്യപ്രസംഗം നടത്തുന്നത്.
കൺവെൻഷൻ എത്തുന്നവർക്കായി കെഎസ്ആർടിസി സമീപ ബസ് സ്റ്റാൻഡുകളിൽ നിന്ന് സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്.