മലപ്പുറം എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത വിഷ്ണുജയെ ഭര്‍ത്താവ് പ്രബിന്‍ ക്രൂരമായ ഉപദ്രവിച്ചിരുന്നുവെന്ന് കൂട്ടുകാരി. കഴുത്തിന് കയറിപ്പിടിക്കാറുണ്ടായിരുന്നുവെന്നും അടിക്കുമെന്നുമാണ് സുഹൃത്തിന്‍റെ ആരോപണം. വിഷ്ണുജയുടെ വാട്‌സാപ്പ് പ്രബിന്‍റെ ഫോണില്‍ കണക്റ്റഡ് ആയിരുന്നു. ഫോണിലൂടെ പോലും ബുദ്ധിമുട്ട് പങ്കുവെക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
വിഷ്ണുജ അറിയാതെ മൊബൈൽ ഫോൺ പ്രഭിബിന്‍റെ ഫോണുമായി കണക്ട് ചെയ്തിരുന്നു. വിഷ്ണുജയുടെ ഫോണിൽ നിന്ന് പ്രതി തെളിവുകൾ നീക്കം ചെയ്തുവെന്നും സുഹൃത്ത് പറഞ്ഞു. ഫോണിൽ പോലും വിഷ്ണുജക്ക് മനസുതുറന്ന് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഫോൺ ഇടയ്ക്കിടെ ചെക്ക് ചെയ്യുമായിരുന്നു. ടെലഗ്രാമിലായിരുന്നു ഞങ്ങള്‍ സംസാരിച്ചിരുന്നത്. ഞങ്ങള്‍ക്ക് അയാള്‍ വാട്സാപ്പില്‍ മെസേജ് അയക്കുമായിരുന്നു.
സംഭവത്തിൽ വിഷ്ണുജയുടെ ഭർത്താവ് പ്രബിന്‍റെ അറസ്റ്റ് കഴിഞ്ഞദിവസം മഞ്ചേരി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.