ധീരജ് രാജേന്ദ്രൻ സ്മാരക പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ, ധീരജിന്റെ അച്ഛൻ രാജേന്ദ്രനെ ചേർത്തുപിടിച്ച് വേദിയിലേക്ക് നീങ്ങുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പങ്കിട്ട് ഇടത് എംപി എഎ റഹിം. കൈവിടില്ല എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ടാക്സിഡ്രൈവർ ആയി തുടങ്ങിയ ജീവിതത്തിൽ നിന്നും മകനെ സർക്കാർ എൻജിനിയറിങ്ങ് കോളേജിലേയ്ക്ക് പഠിപ്പിക്കാൻ അയയ്ക്കാൻ കഴിഞ്ഞ രക്ഷകർത്താവാണ് രാജേന്ദ്രനെന്നും, മിടുക്കനായ മകനെ ക്യാമ്പസിലിട്ട് യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകൾ കൊന്നുകളഞ്ഞതാണെന്നും എഎ റഹിം എംപി കുറിച്ചു. ആ ക്രിമിനലുകളെ കോൺഗ്രസ്സ് പുറത്താക്കിയില്ല, പകരം പദവികൾ കൊടുത്തു ആദരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
കൈവിടില്ല.
പ്രിയപ്പെട്ട സഖാവ് പിണറായി കൈകോർത്തു പിടിച്ചിരിക്കുന്ന മനുഷ്യനെ ഓർമ്മയില്ലേ, രാജേന്ദ്രൻ.
ഒരു ടാക്സിഡ്രൈവർ ആയി തുടങ്ങിയ ജീവിതത്തിൽ നിന്നും മകനെ സർക്കാർ എൻജിനിയറിങ്ങ് കോളേജിലേയ്ക്ക് പഠിപ്പിക്കാൻ അയയ്ക്കാൻ കഴിഞ്ഞ രക്ഷകർത്താവ്.
മിടുക്കനായ മകനെ ക്യാമ്പസിലിട്ട്
യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകൾ കൊന്നുകളഞ്ഞു. രാജേന്ദ്രനും കുടുംബവും കോൺഗ്രസ്സ്കാരായിരുന്നു. എന്നിട്ടും ആ ക്രിമിനലുകളെ കോൺഗ്രസ്സ് തള്ളിപ്പറഞ്ഞില്ല, പുറത്താക്കിയില്ല, പദവികൾ കൊടുത്തു ആദരിച്ചു!!
മിടുക്കനായ എഞ്ചിനിയറിങ്ങ് വിദ്യാർഥിയും
എസ് എഫ് ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രൻ. രക്തസാക്ഷിക്ക് മരണമില്ല.
ചിത്രം:ധീരജ് രാജേന്ദ്രൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്‌ഘാടനചടങ്ങിൽ.