അലക്ഷ്യമായി ബസ് ഓടിച്ചും റോങ്ങ് സൈഡിലൂടെ അമിത വേഗത്തില്‍ ഓവര്‍ ടേക്ക് ചെയ്തും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട് പല കെഎസ്ആര്‍ടിസി ബസുകളും അതിലെ ഡ്രൈവര്‍മാരും. പലപ്പോഴും എതിരെ വരുന്ന വാഹനത്തിലെ ഉടമകളോട് ഇവര്‍ തട്ടികയറി സംസാരിക്കുന്നതും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ചുരുളി സിനിമയെ അനുസ്മരിക്കും വിധം തെറിവിളിയുടെ പൂരപ്പാട്ട് നടത്തുന്ന ഒരു ഡ്രൈവറുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
എതിരെ വന്ന ബൈക്ക് യാത്രികനുമായി തുടങ്ങുന്ന തര്‍ക്കമാണ് കേട്ടാലറയ്ക്കുന്ന തെറി വിളിയില്‍ കലാശിക്കുന്നത്. അമിത വേഗത്തില്‍ വന്ന കെഎസ്ആര്‍ടിസി ദിശമാറി കയറിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് വിവരം. വഴിയാത്രക്കാരും ഡ്രൈവറുടെ തെറിവിളിയെ വിമര്‍ശിക്കുന്നുണ്ട്. ദേഷ്യത്തില്‍ ബൈക്ക് യാത്രക്കാരന്‍ താക്കോല്‍ ഊരാന്‍ നോക്കുന്നതും കാണാം.
ഏതായാലും വിഡിയോ സൈബറിടത്ത് വൈറലാണ്. ഡ്രൈവറുടെ തെറിവിളിയെ വിമര്‍ശിച്ച് നിരവധിയാളുകള്‍ കമന്‍റ് രേഖപ്പെടുത്തുന്നുണ്ട്. ഒരിക്കലും ഒരു കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഉണ്ടാവാന്‍ പാടില്ലെന്നും ആദ്യം മര്യാദ പഠിപ്പിക്കണമെന്നുമാണ് കമന്‍റുകള്‍.