toddy-palakkad

TOPICS COVERED

പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചൂടിനൊപ്പം ചെത്ത് കളളിനും ആവശ്യക്കാർ ഏറിയ കാലമാണിപ്പോൾ. കേരളത്തിലെ  വിവിധ ജില്ലകളിലേക്ക് കള്ളു എത്തിക്കുന്ന പ്രധാന കേന്ദ്രവുമാണ് പാലക്കാട്. പക്ഷേ കുല തൊഴിലായ കള്ളു ചെത്തിലേക്ക് പുതിയ തലമുറയ്ക്ക് താല്പര്യമില്ലെന്നാണ് ഈ മേഖലയിലുള്ളവർ തന്നെ പറയുന്നത്.

13 വയസിൽ തുടങ്ങിയതാണ് പളനിസ്വാമി ഈ തെങ്ങുകയറ്റവും ചെത്തും. ഇപ്പോഴും ദിവസം 10 തെങ്ങു വരെ കയറും. രാവിലെയും വൈകിട്ടുമാണ് ചെത്ത്, കാലാവസ്ഥയ്ക്ക് അനുസരിച്ച് കള്ളിൻ്റെ അളവ് കൂടിയും കുറഞ്ഞുമിരിക്കും.

കള്ളിന് ആവശ്യക്കാർ ഏറെയാകുന്ന തിരഞ്ഞെടുപ്പ് കാലമാണ്, രാഷ്ട്രീയ ചർച്ചകൾക്ക് ഷാപ്പിൽ കുറവുമില്ല. പക്ഷേ ഇതൊക്കെ സാധാരണ ചെത്തുകാരുടെ ജീവിതത്തിനെ സാമ്പത്തികമായി സഹായിക്കുന്നില്ല, മെച്ചമായ വേദനം ഇന്നും അകലെയാണ്. 

 
The younger generation shows no interest in tapping toddy.: