ലഹരി നുരയേണ്ട കള്ളില്‍ എന്തിന് ചുമ മരുന്ന് ചേര്‍ക്കണം. ചിറ്റൂരിലെ ഷാപ്പുകളില്‍ നിന്നും ശേഖരിച്ച കള്ളിന്‍റെ സാംപിളുകളില്‍ ചുമ മരുന്നിന്‍റെ സാന്നിധ്യം തുടര്‍ച്ചയായി തെളിഞ്ഞതോടെയാണ് സംശയം. കലക്ക് കള്ളില്‍ വീര്യം കൂടാനും ചുരുങ്ങിയ ചെലവില്‍ വ്യാജ കള്ളുണ്ടാക്കാനും കാലപ്പഴക്കം വന്ന ചുമ മരുന്നിലെ ചേരുവകള്‍ നല്ലതാണെന്ന് കലക്കില്‍ വൈദഗ്ധ്യമുള്ളവര്‍ നേരത്തെ തിരിച്ചറിഞ്ഞതാണ്.
ചുമ മരുന്നില്‍ അടങ്ങിയിരിക്കുന്ന ബെനാഡ്രില്‍ എന്ന പദാര്‍ഥമാണ് കള്ളിന് വീര്യം കൂട്ടുന്നത്. വിവിധ ജില്ലകളില്‍ നിന്നായി കാലാവധി കഴിഞ്ഞ ചുമ മരുന്നുകള്‍ പ്രത്യേക സംഘം ശേഖരിക്കും. തൊഴിലാളി തെങ്ങില്‍ കയറി ചെത്തിയിറക്കുന്ന കള്ളിന് ലീറ്ററിന് നാല്‍പ്പത് രൂപ ചെലവാകുമ്പോള്‍ ഒറു മുറിയില്‍ മാത്രമൊതുങ്ങി നിമിഷ നേരം കൊണ്ട് കലക്കിയെടുക്കുന്ന കള്ളിന് അഞ്ചില്‍ താഴെ രൂപയാണ് നിര്‍മാണ ചെലവ്.
കുടിക്കുന്നയാള്‍ക്ക് കള്ളിന്‍റെ ലഹരിയും കിട്ടും. ഈ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോഴാണ് ചുമമരുന്ന് വ്യാജ കള്ള് നിര്‍മിക്കുന്നവരുടെ ഇഷ്ട ചേരുവയാകുന്നത്. ചിറ്റൂര്‍ കള്ള് സുലഭമാണെന്നും മായം ചേര്‍ക്കാതെ തന്നെ വേണ്ടത്ര ലഹരിയുണ്ടെന്നും ഷാപ്പ് നടത്തിപ്പുകാര്‍ പറഞ്ഞു. ചിറ്റൂരിലെ ആറ് ഷാപ്പുകളിലാണ് 20 ദിവസത്തിനിടെ കള്ളില്‍ ചുമ മരുന്നിന്‍റെ അംശം കണ്ടെത്തിയത് . അഞ്ച് രൂപ ചെലവില്‍ ചുമമരുന്ന് ഉപയോഗിച്ച് ഒരു ലീറ്റര്‍ കള്ളുണ്ടാക്കാം