കാലടി സംസ്‌കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ ഉൾപ്പെടെ സർവകലാശാല പുറപ്പെടുവിച്ച നാല് ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയെന്ന് സിപിഎം നേതാവ് അഡ്വ. അരുണ്‍ കുമാർ. വിദ്യാർഥികളെ ഉടൻ ക്യാംപസിൽ തിരിച്ചുപ്രവേശിപ്പിക്കാനും സുപ്രീം കോടതിയിൽ നൽകിയ ഉറപ്പുപ്രകാരം പ്രത്യേക പരീക്ഷ നടത്താനും കോടതി നിർദേശിച്ചു. സർവകലാശാലയ്ക്ക് വേണമെങ്കിൽ പുതിയ അന്വേഷണം നടത്താം. എന്നാൽ നേരത്തെ സസ്പെൻഷനിലായിരുന്ന 83 ദിവസത്തെ കാലയളവ് പുതിയ അന്വേഷണത്തിന്റെ ഭാഗമായി പരിഗണിക്കണം. പുതിയ അന്വേഷണം പ്രഖ്യാപിച്ചതിന്റെ പേരിൽ പ്രത്യേക പരീക്ഷ തടസ്സപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. ഈ വിധി വിദ്യാർഥികളുടെ സമ്പൂർണ വിജയമാണെന്നും അരുണ്‍ കുമാർ പറഞ്ഞു.