നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ശക്തമായ നടപടികളാണ് സർക്കാരും ആഭ്യന്തര വകുപ്പും സ്വീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു കാരണവശാലും പ്രതികൾ രക്ഷപ്പെടാനുള്ള യാതൊരു സാഹചര്യവും ഉണ്ടാവില്ല. മൂന്ന് കുരുന്നു ജീവനുകൾ നഷ്ടപ്പെട്ട അതീവ ദാരുണമായ സംഭവമാണിതെന്നും ഇതിനെ ഒരിക്കലും ലാഘവത്തോടെ കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സർക്കാരും പോലീസും കർശനവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുമായി മുന്നോട്ടുപോകുമെന്നും ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
ENGLISH SUMMARY:
Nedumbassery accident case update highlights the strict legal actions and unwavering stance taken by the Kerala government and Home Minister Ramesh Chennithala to ensure maximum punishment for the accused. The tragic loss of three young lives in this horrific incident will not be taken lightly, and authorities are committed to a thorough, uncompromising investigation.