suhail-nedumbassery-accident
  • ദൃക്സാക്ഷികൾ അപകടം നേരിട്ട് കണ്ടിട്ടില്ലെന്നും വാഹനം ഓടിച്ചിരുന്ന ആളെപ്പോലും തിരിച്ചറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ് എഫ്ഐആറിൽ പേരില്ലാത്തതെന്നും പ്രതിഭാഗം വാദിച്ചു.

നെടുമ്പാശേരിയില്‍ മൂന്നു പേരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന ആരോപിച്ച് പ്രതിഭാഗം. ദൃക്സാക്ഷി അപകടം കണ്ടിട്ടില്ലെന്നും വാഹനം ഓടിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി കോടതി പരിഗണിക്കുന്നതിനിടെയാണ് പ്രതിഭാഗത്തിന്‍റെ വാദങ്ങള്‍. 

Also Read: സുഹൈല്‍ മുടി വെട്ടിയത് കേസിനെ ബാധിക്കുമോ? ഉദ്യേശ്യം തിരിച്ചറിയൽ പരേഡ് തടസപ്പെടുത്തുകയോ?

വാഹനം ഓടിച്ചയാളെ തിരിച്ചറിയാത്തതിനാലാണ് എഫ്ഐആറില്‍ പേരിലാത്തതെന്നും പ്രതിഭാഗം വാദിച്ചു. പൊലീസിന് മൊഴി നല്‍കിയ പ്രിയാദ് അപകടം കണ്ടിട്ടില്ല. സാക്ഷി ആളെ തിരിച്ചറിഞ്ഞില്ല. അപകടം നടന്നത് ദൃക്സാക്ഷി കണ്ടിട്ടില്ലാ എന്നതിനാല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. നരഹത്യ ചുമത്തിയ ബിഎന്‍എസിലെ 105-ാം വകുപ്പ് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇരുചക്രവാഹനത്തില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നും അപകടം ക്ഷണിച്ചുവരുത്തിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. അതുകൊണ്ടാണോ ഇടിച്ചതെന്ന് ചോദിച്ച കോടതി മരിച്ചവര്‍ക്കെതിരെ നടപടി എടുക്കാനാകുമോയെന്നും ചോദിച്ചു. 

അതേസമയം, നെടുമ്പാശേരി വാഹനാപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിലും അഞ്ചിരട്ടിയിലധികം മദ്യമുണ്ടായിരുന്നതായി പരിശോധന റിപ്പോര്‍ട്ട്. കാക്കനാട് റീജിയണൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് 5 ഇരട്ടിയലധികം മദ്യം സുഹൈലിന്റെ ശരീരത്തിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ സാന്നിധ്യമില്ലെങ്കിലും നഖവും മുടിയുമടക്കം കൂടുതൽ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

കേസിലെ മറ്റൊരു പ്രതി നിനവും മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കാറപകടമുണ്ടായ സ്ഥലത്ത് വച്ച് സുഹൈലിന് മുഖത്ത് നാട്ടുകാരുടെ മർദ്ദനമേറ്റതായി പൊലീസ് കണ്ടെത്തി. 50 ലധികം സി സി ടി വികൾ പരിശോധിച്ചാണ് നെടുമ്പാശേരി കാറപകടത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് സുഹൈലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. 

ENGLISH SUMMARY:

The defense counsel in the Nedumbassery hit-and-run case has alleged a conspiracy while arguing for the bail of the accused before the Angamaly court. They claimed that eyewitnesses failed to see the crash or identify the driver, which explains why the accused's name was omitted from the initial FIR. Additionally, the defense argued that there were three individuals on the two-wheeler at the time of the collision. This prompted the court to question whether action should be taken against the deceased victims.