ഇന്ദിരാഭവനിൽ വാർത്താ സമ്മേളനം നടത്തി മുഖ്യമന്ത്രിയെ വിമർശിച്ചതിൻ്റെ പശ്ചാത്തലം അടൂർ പ്രകാശിനോട് ചോദിച്ചിരുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. യുവമോർച്ചയുടെയും എസ്എഫ്ഐയുടെയും സമരങ്ങളെ വിമർശിക്കാനാണ് വാർത്താസമ്മേളനം നടത്തിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുത്തരമായാണ് യുഡിഎഫിലെ നിയമനങ്ങളെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത് എന്നുമാണ് അടൂർ മറുപടി നൽകിയത്. അടൂർ പ്രകാശ് ഉന്നയിച്ച വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.