കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കേരള സന്ദർശനത്തിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന് ബിജെപി നേതാവ് കേ.സുരേന്ദ്രന്. വളരെ ഗുരുതരമായിട്ടുള്ള വീഴ്ചയാണ് ബഹുമാനപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്താൻ ശ്രമമുണ്ടായി എന്നും സുരേന്ദ്രന് പറഞ്ഞു. പൊലീസിന് കാര്യങ്ങൾ മുൻകൂട്ടിക്കാണാനോ ആവശ്യമായിട്ടുള്ള കരുതൽ നടപടികൾ എടുക്കാനോ സാധിച്ചില്ല എന്നുള്ളത് വളരെ വ്യക്തമായിട്ടുള്ള കാര്യമാണെന്നും സുരേന്ദ്രന്.
ENGLISH SUMMARY:
K Surendran alleges a grave security lapse during the Union Home Minister's Kerala visit, stating the police failed to anticipate and take necessary precautions. He specifically mentioned an attempt to obstruct Amit Shah's convoy.