ശബരിമല തീർഥാടന ഒരുക്കങ്ങൾ ദേവസ്വം മന്ത്രിയെ അറിയിക്കുന്നതിൽ തനിക്ക് വീഴ്ചയുണ്ടായെന്ന സ്വയം വിമർശനത്തിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ മന്ത്രി കെ.മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ തീർഥാടന ഒരുക്കങ്ങളായി ഇതുവരെ നടപ്പാക്കിയ കാര്യങ്ങളും തുടർപ്രവൃത്തികളുടെ രൂപരേഖയും വിശദീകരിച്ചു. ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മണ്ഡലകാലത്ത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും കൂടിക്കാഴ്ചക്ക് ശേഷം ദേവസ്വം മന്ത്രി മുരളീധരന്‍ പറഞ്ഞു.