sabarimala-preparations-devaswom

ശബരിമലയില്‍ കന്നിമാസ പൂജാക്കാലത്ത് കരിയില പോലും നീക്കാതെ ശരംകുത്തി പരമ്പരാഗത പാത. ക്യൂ കോംപ്ലക്സുകളുടെ മുന്നില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ഫെബ്രുവരിയില്‍ മുന്നൊരുക്കം തുടങ്ങുമെന്ന് പ്രഖ്യാപിച്ച ദേവസ്വം ബോര്‍ഡാണ് അനാസ്ഥ തുടരുന്നത്.

ഫെബ്രുവരിയില്‍ ഒരുക്കം തുടങ്ങുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം. പ്രഖ്യാപനത്തിന് ശേഷം ഒരു യോഗം നടന്നതല്ലാത്ത ഒരുക്കമൊന്നും നടന്നിട്ടില്ല. കെട്ടിടങ്ങള്‍ വൃത്തിഹീനമായി തുടരുന്നു. തുലാമാസ പൂജാക്കാലത്തും അരവണക്ഷാമം വരുമോ എന്ന ആശങ്കയുണ്ട്. മരക്കൂട്ടം ശരംകുത്തി പാതയിലെ കരിയിലപോലും കന്നിമാസപൂജാക്കാലത്ത് വൃത്തിയാക്കിയില്ല. ക്യൂ കോംപ്ലക്സുകളുടെ മുന്നില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. 

നീലിമല പാതപാതയിലെ ക്യൂ കോംപ്ലക്സുകളുടെ മുകളില്‍ കാട് വളര്‍ന്നു മേല്‍ക്കൂരയിലെ ഷീറ്റുകള്‍ ദ്രവിച്ചു. മുകളിലെ പൈപ്പുകള്‍ അടക്കം വളഞ്ഞ് മേല്‍ക്കൂര തകരുകയാണ്. സന്നിധാനത്തെ കെട്ടിടങ്ങളുടെ മുകളില്‍ വളരുന്ന പുല്ലുകളടക്കം നീക്കി വൃത്തിയാക്കണമെങ്കില്‍ ഏറെ സമയം വേണം. ഇത്തവണയും ഇതൊന്നും നടക്കാന്‍ സാധ്യതയില്ല. 

തുലാമാസ പൂജയ്ക്ക് നടതുറക്കും മുന്‍പ് അരവണ പ്ലാന്‍റിലെ എട്ട് വാര്‍പ്പുകളെങ്കിലും സജ്ജീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അല്ലെങ്കില്‍ തുലാമാസ പൂജാക്കാലത്തും അരവണ കിട്ടാതാവും. മണ്ഡലകാലത്തിന് മുന്‍പ് വിവിധ ടെണ്ടറുകള്‍ നല്‍കി നടപ്പിലാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

ENGLISH SUMMARY:

The Travancore Devaswom Board faces criticism for severe negligence in Sabarimala preparations ahead of the upcoming pilgrimage season despite February announcements. The traditional Marakkoottam-Sharamkuthi path remains littered with dry leaves, and waste is piled up directly in front of queue complexes. Structural degradation is visible along the Neelimala route, where overgrown vegetation and rusted roofing sheets threaten the queue complex structures. Concerns are also rising over a potential Aravana shortage during the upcoming Thulam month rituals unless at least eight vats in the production plant are rendered operational immediately.