നിർമാണത്തിൽ ഗുരുതരമായ അപാകതയുളള കൊച്ചി മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രാഷ്ട്രീയ വിവാദം കത്തുന്നു. വിജിലൻസ് അന്വേഷണം ഉടനുണ്ടാകുമെന്ന് മുഹമ്മദ് ഷിയാസ് എംഎൽഎ പറഞ്ഞു. സർക്കാർ മാറിയപ്പോൾ ഫ്ലാറ്റുകളിലെ താമസക്കാർ മലക്കംമറിഞ്ഞെന്ന് മുൻ എംഎൽഎ കെ.ജെ മാക്സി കുറ്റപ്പെടുത്തി. മുന്‍ എംഎല്‍എയ്ക്ക് ഫ്ലാറ്റുകളിലുള്ളവർ മുഖമടച്ച് മറുപടി നൽകി.
മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിൽ പുനരധിവസിപ്പിച്ച 77 കുടുംബങ്ങളുടെ അവസ്ഥ ദയനീയമാണ്. കെട്ടിടത്തിൻറെ മേൽക്കൂര വിണ്ടുകീറി. ശുചിമുറികൾ ചോർന്നൊലിക്കുന്നു. 2024ൽ എൽഡിഎഫ് സർക്കാരാണ് ഫ്ലാറ്റുകൾ നിർമിച്ചു നൽകിയത്. രണ്ടു വർഷമാകുമ്പോഴേയ്ക്കും ഫ്ലാറ്റുകൾ പൊളിച്ചുമാറ്റേണ്ട അവസ്ഥയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.