ദേവസ്വം മന്ത്രിയുമായി എന്തെങ്കിലും ഭിന്നതയുണ്ടെങ്കിൽ പറഞ്ഞ് തീർക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. ഭിന്നതയുടെ പേരിൽ പാതിവഴിയിൽ ബോർഡ് പ്രസിഡൻ്റ് സ്ഥാനം ഉപേക്ഷിച്ചു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ മന്ത്രിക്ക് മാത്രമായി ഗാർഡിനെ നിയമിച്ചത് ബോർഡ് അറിഞ്ഞില്ലെന്നും അതിൽ അസ്വാഭാവികതയില്ലെന്നും കെ. ജയകുമാർ പറഞ്ഞു.